പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ ; ഒരാള്‍ കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഇടുക്കി മഞ്ചുമല സ്വദേശി സൂരജ് പി സുരേഷിനെയാണ് പിടികൂടിയത്. നാരായണനെയും സംഘത്തെയും ഗവിയില്‍ എത്തിച്ചത് ഇയാളാണ്. പൊന്നമ്പലമേട്ടില്‍ പൂജ നടക്കുന്ന സമയത്തും സൂരജ് മറ്റ് പ്രതികള്‍ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു. പ്രധാനപ്രതി തമിഴ്നാട് സ്വദേശി നാരായണനായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ഈ മാസം എട്ടിന് പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. ആറംഗ സംഘമാണ് പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ മകരജ്യോതി തെളിക്കുന്ന അതീവ സുരക്ഷാ മേഖലയില്‍ എത്തി പൂജ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പോലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ ആകില്ല. അതീവസുരക്ഷാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...