​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം ആര്

For full experience, Download our mobile application:
Get it on Google Play

മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍. ഡല്‍ഹിയിലെ സന്‍സദ് ചലോ മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തിന് എതിരെ മുംബൈയില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പൊലീസ് വാന്‍ തടഞ്ഞ യുവതി നടിയും മോഡലുമായ റിയയാണെന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.പൊലീസുകാര്‍ അവരുടെ ജോലി ചെയ്യുകയാണെങ്കില്‍ അത് ഉത്തരവാദിത്തത്തോടെ ചെയ്യണമെന്ന് റിയ മാധ്യമങ്ങളോട് പറഞ്ഞു.

‘അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് എനിക്ക് അറിയാം. എന്നാല്‍ അവര്‍ അത് ഉത്തരവാദിത്തത്തോടെ ചെയ്യുന്നില്ല. പൊലീസ് ആ ഉത്തരവാദിത്തം ചെയ്യുന്നില്ലെങ്കില്‍ ഞങ്ങളുടെ പൗരന്മാരുടെ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കും. ഡല്‍ഹിയില്‍ പൊലീസ് ചെയ്തത് തെറ്റാണ്. അവര്‍ അത് അംഗീകരിച്ചേ പറ്റൂ’, റിയ പറഞ്ഞു. താന്‍ വിദ്യാര്‍ത്ഥി അല്ലെന്നും തന്റെ പിതാവ് ഒരു കര്‍ഷകനല്ലെന്നും റിയ പറഞ്ഞു. ‘ഞാന്‍ ഒരു ദളിത് വിഭാഗത്തില്‍പ്പെട്ടയാളല്ല, ഒബിസിയുമല്ല. എന്തുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രതിഷേധക്കാരെ കാണാത്തത്’, റിയ പറയുന്നു.

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ സിജെപി പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമത്തിനുമെതിരെ ഇന്നും രാജ്യത്തുടനീളം നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. അതേസമയം ഇന്നാദ്യമായി നീറ്റ് പരീക്ഷാ പേപ്പറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തി. കുറ്റക്കാര്‍ക്കെതിരെ വേഗത്തിലുള്ള കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതി സജീകരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...