റെ​യി​ല്‍​വേ ട്രാ​ക്കി​നു​ സ​മീ​പം പ​രി​ക്കേ​റ്റയാള്‍ ര​ക്തം വാ​ര്‍​ന്നു​കി​ട​ന്ന​ത്​ അ​ര​മ​ണി​ക്കൂ​ര്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: റെ​യി​ല്‍​വേ ട്രാ​ക്കി​നു​ സ​മീ​പം പ​രി​ക്കേ​റ്റയാള്‍ ര​ക്തം വാ​ര്‍​ന്നു​കി​ട​ന്ന​ത്​ അ​ര​മ​ണി​ക്കൂ​ര്‍. എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ത്തി​നു​ സ​മീ​പം ഞാ​യ​റാ​ഴ്​​ച രാ​ത്രി 8.10ഓ​ടെ​യാ​ണ്​ സം​ഭ​വം.

അ​ജ്​​ഞാ​ത​​ന്‍ പ​രി​ക്കേ​റ്റ്​ കി​ട​ക്കു​ന്ന​ത്​ സ​മീ​പ​വാ​സി​കളാണ്​ ആദ്യം കണ്ടത്. ഉ​ട​ന്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത്​ പോലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. സ്​​കൂ​ട്ട​റി​ല്‍ എ​ത്തി​യ പോ​ലീ​സു​കാ​ര്‍ ആ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ആം​ബു​ല​ന്‍​സി​നാ​യി പ​ല ആ​ശു​പ​ത്രി​ക​ളി​ലും 108 ന​മ്പറി​ല്‍ ഉ​ള്‍​പ്പെ​ടെ​യും വി​ളി​ച്ചു. എ​ന്നാ​ല്‍, കോ​വി​ഡ്​ ഡ്യൂ​ട്ടി​യി​ലാ​ണ്​ ആം​ബു​ല​ന്‍​സു​ക​ള്‍ എ​ന്ന മ​റു​പ​ടി​യാ​ണ്​ ല​ഭി​ച്ച​ത്.

ഇ​തി​നി​ടെ മു​ഖ​ത്തേ​റ്റ​ പ​രി​ക്കി​ല്‍​നി​ന്ന്​ ര​ക്തം വാ​ര്‍​ന്നു​കൊ​ണ്ടി​രു​ന്നു. തു​ട​ര്‍​ന്ന്​ ലി​സി ആ​ശു​പ​ത്രി​യി​​ല്‍ അ​റി​യി​ച്ച​തിനെ തു​ട​ര്‍​ന്ന്​ ആം​ബു​ല​ന്‍​സ്​ എ​ത്തി പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. ഇ​ദ്ദേ​ഹ​ത്തെ പിന്നീട്​ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...