പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് മമത

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ഇസ്രയേലി ചാര സോഫ്റ്റ്വയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോണ്‍ത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ട് റിട്ടയേഡ് ജസ്റ്റിസുമാരടങ്ങുന്ന കമ്മിഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.

കൽക്കട്ട ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ബി ലോകുർ എന്നിവരാണ് കമ്മിഷൻ അംഗങ്ങ. മമതയുടെ അനന്തരവനും തൃണമൂൽ എം.പിയുമായ അഭിഷേക് ബാനർജിയുടെ ഫോണും ചോർത്തപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.

ചോർത്തൽ വിവരം പുറത്ത് വന്ന് ഇത്രയും ദിവസമായിട്ടും കേന്ദ്രം നിഷ്ക്രിയമാണെന്നും അതുകൊണ്ടാണ് സ്വന്തം നിലയിൽ അന്വേഷണം പ്രഖ്യാപിച്ചതെന്നും അവർ പറഞ്ഞു. ബംഗാളിൽ നിന്നുള്ള നിരവധിപേരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയിരിക്കുന്നുവെന്നും തങ്ങൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം എന്ന മാതൃക മറ്റുള്ളവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മമത പറഞ്ഞു.

മാധ്യമങ്ങളും, ജുഡീഷ്യറിയും, തെരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യത്തിന്റെ വക്താക്കളാണ്. പെഗാസസ് ഇവരയെല്ലാം ലക്ഷ്യം വെച്ചിരിക്കുന്നുവെന്നും മമത പറഞ്ഞു. ഇത് രാജ്യത്തിന് ഭീഷണിയാണെന്നും ഡൽഹിയിൽ ബി.ജെ.പി ഇതര പാർട്ടി നേതാക്കളുമായുള്ള ഡൽഹിയിലെ കൂടിക്കാഴ്ചയിൽ അവർ പറഞ്ഞിരുന്നു.

ഫോൺ ചോർത്തൽ ഭയന്ന് തനിക്ക് മറ്റ് നേതാക്കളോട് സംസാരിക്കാൻ പോലും ഭയമുണ്ടായെന്നും അവർ പറഞ്ഞു. മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നില്ലെന്നും എന്നാൽ മോദിയും ഷായും അവരുടെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തുള്ള നേതാക്കളെ നിരന്തരം ആക്രമിക്കുന്നുവെന്നും മമത പറഞ്ഞു.

ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം തൃണമൂൽ കോൺഗ്രസിനെ ബി.ജെ.പി ഭയക്കുന്നുവെന്നും മമത പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയനുസരിച്ച് ഇത്തരമൊരു ചോർത്തൽ സാധ്യമല്ലെന്നും അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, രണ്ട് കേന്ദ്ര മന്ത്രിമാർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ മുന്നൂറോളം പേരുടെ ഫോണുകളാണ് പെഗാസസ് ചോർത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...