പദവി എന്നും ഉണ്ടാകണമെന്നില്ല ; തൃണമൂല്‍ എം.പി മഹുവ മൊയിത്രയെ വേദിയിലിരുത്തി വിമര്‍ശിച്ച് മമത

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്രയെ വേദിയിലിരുത്തി രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പാർട്ടി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. വ്യാഴാഴ്ച കൃഷ്ണനഗറിൽ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു മഹുവ മൊയിത്രയെ പേരെടുത്ത് പറഞ്ഞ് മമത വിമർശിച്ചത്. നാദിയ ജില്ലയിലെ പാർട്ടി അണികൾക്കുള്ളിൽ വളരുന്ന വിഭാഗീയതയിലാണ് മമത അതൃപ്തി പ്രകടിപ്പിച്ചത്. മഹുവാ ഞാനൊരു കാര്യം വ്യക്തമായി പറയാം. ആര് ആർക്ക് എതിരാണെന്ന് എനിക്ക് അറിയേണ്ട കാര്യമില്ല, പക്ഷേ തെരഞ്ഞെടുപ്പ് വരുമ്പോൾ ആര് മത്സരിക്കണമെന്നും ആര് മത്സരിക്കണ്ടെന്നും പാർട്ടി തീരുമാനിക്കും. അതിനാൽ അതിന്റെ പേരിൽ ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത്. സംസ്ഥാന സർക്കാർ നടത്തിയ ഒരു അഡ്മിനിസ്ട്രേറ്റീവ് മീറ്റിംഗിനിടെയാണ് മമത ബാനർജി സ്വന്തം പാർട്ടിയിലെ എം.പിക്കെതിരെ വിമർശം ഉന്നയിച്ചത്.

ഒരേ വ്യക്തി എന്നെന്നേക്കും ഒരേ സ്ഥാനത്ത് തുടരുമെന്ന് കരുതേണ്ടതില്ലെന്നും അവർ പറഞ്ഞു. പാർട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട മൊയിത്ര മമത ബാനർജിക്ക് തൊട്ടുപിന്നിൽ വേദിയിൽ ഇരിക്കുന്നുണ്ടായിരുന്നു. ടിഎംസി നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ അഴിമതി ആരോപിച്ച് പോസ്റ്ററുകൾ പതിക്കുന്നതിനെപ്പറ്റിയും മമത പരാമർശിച്ചു. പോലീസ് അന്വേഷണത്തിൽ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞതായും മമത ബാനർജി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...