Wednesday, August 26, 2026 11:39 pm

ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തെ ചോദ്യം ചെയ്ത് മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയോടേറ്റ പരാജയത്തെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ചാണ് മുൻ മുഖ്യമന്ത്രി കൂടിയായ മമത ഇലക്ഷൻ പെറ്റീഷൻ ഫയൽ ചെയ്തത്. ഭവാനിപൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് ബിജെപി പ്രവർത്തകർ തന്നെയും തന്റെ ഇലക്ഷൻ ഏജന്റിനെയും ശാരീരികമായി അക്രമിച്ചുവെന്നും വോട്ടെണ്ണൽ പ്രക്രിയ ഏകപക്ഷീയമായാണ് നടന്നതെന്നും മമത ഹർജിയിൽ ആരോപിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നും, വോട്ടെണ്ണൽ സമയത്ത് ഇവിഎമ്മുകളിൽ 90 മുതൽ 95 ശതമാനം വരെ ചാർജ്ജ് ബാക്കി നിന്നത് ഇതിന് തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടി.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജി മത്സരിച്ചപ്പോൾ അവിടുത്തെ റിട്ടേണിങ് ഓഫീസറായിരുന്ന വ്യക്തിയെ തന്നെയാണ് ഇത്തവണ ഭവാനിപൂരിലും നിയമിച്ചത്. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. യമസഭാ തിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത്. പതിറ്റാണ്ടുകളായി മമത ബാനർജിയുടെ ശക്തികേന്ദ്രമായിരുന്ന ഭവാനിപൂരിലെ തോൽവി തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. നേരത്തെ 2021-ൽ നന്ദിഗ്രാം മണ്ഡലത്തിൽ സുവേന്ദു അധികാരിയോട് 1,956 വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോഴും മമത ബാനർജി ഇതേ രീതിയിൽ കോടതിയെ സമീപിച്ചിരുന്നു. ആ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് പുതിയ തിരഞ്ഞെടുപ്പ് ഫലത്തെയും നിയമപരമായി നേരിടാൻ മമത തീരുമാനിച്ചിരിക്കുന്നത്.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...