പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.ബി.രാജശേഖരൻ പറഞ്ഞു. ആർ.എസ്.പിയുടെ നേത്രുത്വത്തിൽ പത്തനംതിട്ട ഹെഡ്‌പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂഡ് ഓയിൽ ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് കാരണം പാചകവാതകത്തിന് അനിയന്ത്രിതമായി വിലവർദ്ധിപ്പിച്ചിരിക്കുകയാണ്. ഡീസൽ, പെട്രോള്‍ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് മൂലം കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചത് സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയ്ക്കാനാവശ്യമായ നടപടികൾ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആർ.എം. ഭട്ടതിരി, തോമസ് ജോസഫ്, കാലനിലയം രാമചന്ദ്രൻ, ടി.എം. സുനിൽ കുമാർ, അഡ്വ.ജോർജ്ജ് വർഗ്ഗീസ്, യു. റ്റി. യു.സി ജില്ലാ സെക്രട്ടറി എൻ.സോമരാജൻ, മണ്ഡലം സെക്രട്ടറിമാരായ കെ.പി. മധുസൂദനൻ പിള്ള, പൊടിമോൻ. കെ.മാത്യു, എ.എം ഇസ്മായിൽ, സജി നെല്ലുവേലിൽ, പ്രൊഫ. ബാബു ചാക്കോ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജി. രവിപിള്ള, പെരിങ്ങര രാധാകൃഷ്‌ണൻ, ജോൺസ് യോഹന്നാൻ, എസ്.സതീഷ്, ഷാഹിദ ഷാനവാസ്, ഈപ്പൻ മാത്യു പി.എം, ചാക്കോ, ബി.ശ്രീപ്രകാശ്, ജോയി ജോൺ, രാജി ദിനേശ് എന്നിവർ ധർണ്ണക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...