ഭവാനിപൂര്‍ : പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉള്‍പ്പടെ രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടിയ ഭവാനിപൂര്‍ മണ്ഡലത്തിലെ ജനവിധി ആണ് രാജ്യം ഉറ്റ് നോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം എതിരായാല്‍ ബംഗാളിലെ മമത സര്‍ക്കാരിന്‍്റെ നിലനില്‍പ്പ് തന്നെ ആശങ്കയില്‍ ആകും.
ഭവാനിപൂരിന് പുറമെ ബംഗാളിലെ സംസേര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവയാണ് മറ്റ് മണ്ഡലങ്ങള്‍. ഒഡിഷയിലെ പിപ്ലിയിലും നാളെ ഫലം പ്രഖ്യാപിക്കും. എതിര്‍ രാഷ്ട്രീയ സ്വരങ്ങളെ പൂര്‍ണമായും ഇല്ലാതാക്കി ആണ് മമതയുടെ ക്യാംപ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടായിരുന്നത്. കഴിഞ്ഞ മാസം 29 ന് ആണ് ബംഗാള്‍ ജനവിധി എഴുതിയത്.