മലയാളികളുടെ വല്ല്യേട്ടന്‍ ; മമ്മൂട്ടിയ്ക്ക് 70–ാംപിറന്നാള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ചൊവ്വാഴ്ച 70. ആഘോഷങ്ങളില്ലാതെയാകും 70–ാംപിറന്നാള്‍. 1971ല്‍ കെ എസ് സേതുമാധവന്റെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ സിനിമയിലൂടെ അരങ്ങേറ്റംകുറിച്ച മമ്മൂട്ടി, 50 വര്‍ഷത്തിനിടെ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലായി 395 ചിത്രങ്ങളില്‍ അഭിനയിച്ചു.

കോട്ടയം വൈക്കം ചെമ്പില്‍ പാണാപ്പറമ്പില്‍ ഇസ്മയില്‍–ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി 1951 സെപ്തംബര്‍ ഏഴിന് ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായി ബിരുദ, നിയമ പഠനം. തുടര്‍ന്ന് മഞ്ചേരി കോടതിയില്‍ അഭിഭാഷകന്‍.

1979ല്‍ എം ടി സംവിധാനം ചെയ്ത ‘ദേവലോക’ത്തില്‍ നായകവേഷമിട്ടെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1998ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1989 (മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ), 1993 (വിധേയന്‍, പൊന്തന്‍മാട), 1998 (അംബേദ്കര്‍) വര്‍ഷങ്ങളില്‍ മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.

അടിയൊഴുക്കുകള്‍ (1984), ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയന്‍, പൊന്തന്‍മാട, വാത്സല്യം (1993), കാഴ്ച (2004), പാലേരി മാണിക്യം (2009) എന്നിവയിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും നേടി. രണ്ടുതവണ സഹനടനുള്ള അവാര്‍ഡും നേടി. 10 തവണവീതം ഫിലിം ഫെയര്‍, ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ ലഭിച്ചു.

രാമു കാര്യാട്ട്, ജേസി, ഏഷ്യാനെറ്റ്, വനിത, നാന, ഫൊക്കാന, കള്‍ച്ചറല്‍ ഐക്കണ്‍ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. 2010ല്‍ കേരള, കലിക്കറ്റ് സര്‍വകലാശാലകള്‍ ഡിലിറ്റ് ബിരുദം നല്‍കി ആദരിച്ചു. മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാനാണ്.

ഹല്ലബോല്‍, സ്വാമി വിവേകാനന്ദന്‍, ധര്‍ഥീപുത്ര (ഹിന്ദി), റെയില്‍വേ കൂലി, സൂര്യപുത്രലു (തെലുങ്ക്), ശിക്കാരി (കന്നട), മൗനം സമ്മതം, ദളപതി, മക്കള്‍ ആച്ചി, മരുമലര്‍ച്ചി, പേരന്‍പ് (തമിഴ്), അംബേദ്കര്‍ (ഇംഗ്ലീഷ്) തുടങ്ങിയ ഭാഷാചിത്രങ്ങളിലും വേഷമിട്ടു. സിബിഐ ഡയറിക്കുറിപ്പുകള്‍, പഴശ്ശിരാജ, മാമാങ്കം, രാജമാണിക്യം, ദാദാസാഹിബ്, അമരം, ബാല്യകാലസഖി, മതിലുകള്‍, കറുത്തപക്ഷികള്‍, അരയന്നങ്ങളുടെ വീട്, വല്യേട്ടന്‍, യാത്ര, നിറക്കൂട്ട്, ന്യൂഡല്‍ഹി തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍. അമല്‍ നീരദിന്റെ ‘ഭീഷ്മപര്‍വ’മാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഭാര്യ: സുള്‍ഫത്ത്. മക്കള്‍: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, സുറുമി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...