മമ്മൂട്ടിയുടെ ആശ്വാസം പദ്ധതി ഇനി കണ്ണൂരിലും : ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ വിതരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയിലൂടെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി. കണ്ണൂര്‍ ജില്ലയിലെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ ആവശ്യകത ഫുട്ബോള്‍ താരം സി.കെ വിനീത് മമ്മൂട്ടിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ജില്ലയിലേക്ക് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതും അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയുമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴി മമ്മൂട്ടി നല്‍കിയത്.

കണ്ണൂര്‍ ജില്ലയിലെ സാന്ത്വന പരിചരണ രംഗത്തെ ശ്രദ്ധേയമായ സ്ഥാപനമായ ഐ.ആര്‍.പി.സി ( ഇനിഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ) സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം വി.കെ സനോജില്‍ നിന്ന് ഐ.ആര്‍.പി.സി കൂത്തുപറമ്പ് സോണല്‍ ഭാരവാഹികളായ നഗരസഭ മുന്‍ ചെയര്‍മാന്‍ എന്‍. കെ ശ്രീനിവാസന്‍ മാസ്റ്റര്‍, സോണല്‍ കണ്‍വീനര്‍ രഘുത്തമന്‍ എന്നിവര്‍ ചേര്‍ന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഏറ്റുവാങ്ങി. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ആശ്വാസം. ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യമായി വരുന്ന കിടപ്പുരോഗികള്‍ക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് ഇത്. ചടങ്ങില്‍ ഐ.ആര്‍.പി.സി അംഗങ്ങളായ രാജേഷ്, ഷാജി എന്നിവരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...