Tuesday, December 5, 2023 3:54 pm

മമ്മൂട്ടി ചിത്രം റോഷാക്ക് ഒടിടിയിൽ

സമീപകാല മലയാള സിനിമയിലെ വേറിട്ട പരിശ്രമങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്‍ത റോഷാക്ക്. ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. റിലീസ് തീയതി പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 11 ന് ആണ് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക. ഒടിടി റിലീസിനു മുന്‍പായി ചിത്രത്തിന്‍റെ പുതിയൊരു ട്രെയ്‍ലറും ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് ഇത്. മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്‍റണി. യുകെ പൌരത്വമുള്ള ദുബൈയില്‍ ബിസിനസ് ഉള്ള ലൂക്ക് അവിചാരിതമായി ഒരു നാട്ടില്‍പുറ പ്രദേശത്ത് എത്തിപ്പെടുകയാണ്. വനപാതയില്‍ തന്‍റെ കാര്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഭാര്യയെ കാണ്മാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന ലൂക്കിനെയാണ് പ്രേക്ഷകര്‍ ആദ്യം കാണുന്നത്. എന്നാല്‍ പോകെപ്പോലെ ഈ പ്രദേശത്ത് അവിചാരിതമായി എത്തിയതല്ലെന്നും അയാള്‍ക്കൊരു മിഷന്‍ ഉണ്ടെന്നും പ്രേക്ഷകര്‍ മനസിലാക്കുന്നു.

മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. പറഞ്ഞ വിഷയത്തിനൊപ്പം സാങ്കേതിക മേഖലകളില്‍ പുലര്‍ത്തിയ മികവിന്‍റെ പേരിലും ചിത്രം കൈയടി നേടിയിരുന്നു. മിഥുന്‍ മുകുന്ദന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് വെടിയേറ്റുമരിച്ചു

0
ജയ്പൂര്‍ : രാഷ്ട്രീയ രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് ഗോഗമേദിയ...

ഗാര്‍ഹിക പീഡനം കേസുകൾ ; 80% കേസുകളും കേരളത്തില്‍ ;...

0
ന്യൂഡൽഹി : രാജ്യത്ത് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം...

ജമ്മു കശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ ലോക്‌സഭയില്‍ ; അവതരിപ്പിച്ചത് അമിത് ഷാ

0
ഡൽഹി : ജമ്മുകശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു....

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി ; പിടിച്ചുമാറ്റാന്‍ ശ്രമിച്ച അധ്യാപകന് പരിക്ക്

0
പാലക്കാട് : സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ...