കൊച്ചി : മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിക്ക് ഇന്ന് 72ാം പിറന്നാൾ ആണ്. താരരാജാവിന്റെ പിറന്നാൾ ആരാധകരും ആഘോഷകമാക്കി കഴിഞ്ഞു. ഇന്നലെ രാത്രി തന്നെ ആരാധകർ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രത്യേക പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമൊക്കെ നടത്തുന്നുണ്ട്. മെഗാസ്റ്റാറിന്റെ പിറന്നാൾ ദിവസത്തിൽ അദ്ദേഹത്തിന്റെ ആസ്തി അടക്കം ആരാധകർ അറിയാൻ ആഗ്രഹിക്കുന്ന രസകരമായ ചില കാര്യങ്ങൾ കൂടി പരിശോധിക്കാം. മമ്മൂട്ടിയുടെ കാറുകളോടുള്ള പ്രിയം എല്ലാവർക്കുമറിയാം. പുതിയ മോഡൽ കാറുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നയാളാണ് അദ്ദേഹമെന്നാണ് നടന്റെ സുഹൃത്തുക്കൾ പറയാറുള്ളത്.
എന്നാൽ കാറുകൾ വാങ്ങിക്കൂട്ടാറല്ല പകരം കൈയ്യിലുള്ള കാറുകൾ കൊടുത്ത് പുതിയവ വാങ്ങാറുണ്ടെന്നും താൻ ആദ്യം സ്വന്തമാക്കിയ കാറൊന്നും കൈയ്യിൽ ഇല്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടി അടുത്തിടെ സ്വന്തമാക്കിയ കാർ 4 കോടി പുതിയ ഫെരാരി 812 ആയിരുന്നു. 90 ലക്ഷം ഡോളർ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസും മമ്മൂട്ടിയുടെ പക്കലുണ്ട്. ജാഗ്വാർ എഫ്-ടൈപ്പ് – $220,000 യുഎസ്ഡി (1, 80, 95, 892 കോടി രൂപ), ബിഎൺഡബ്ല്യു X6 – $180,000 USD (1, 48, 08, 033 കോടി രൂപ), റേഞ്ച് റോവർ സ്‌പോർട്ട് – $ 210,000 (72, 13, 860 കോടി)എന്നിവയാണ് മമ്മൂട്ടിയുടെ കാറുകളുടെ കളക്ഷൻ.
ഇത് കൂടാതെ വിലകൂടിയ കാറുകളുടെ ശേഖരം മമ്മൂട്ടിയുടെ പക്കലുണ്ട്. മിനി കൂപ്പർ, ബിഎംഡബ്ല്യു ഇ46 എം3, ജാഗ്വാർ എക്സ് ജെ,ടൊയോട്ട ലാന്റ് ക്രൂയിസർ, ഓഡി എ7, മിറ്റ്സുബുഷി പജീറോ സ്പോർട്, ടൊയോട്ട ഫോർച്യൂണർ, ബെൻസ് കാരവാനിൽ നിന്നുള്ള വാനിറ്റി വാൻ 45 ലക്ഷം വില വരുന്ന മിനി കൂപ്പർ എന്നിങ്ങനെ പോകുന്നു അത്. അടുത്തുള്ള ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പോകാൻ ജാഗ്വാർ എക്സ്ജെയും പ്രാദേശിക സന്ദർശനങ്ങൾക്ക് ടൊയോട്ട ലാൻഡ് ക്രൂയിസറുമാണ് മമ്മൂട്ടി ഉപയോഗിക്കാറുള്ളത്.
മിത്സുബിഷി പജീറോ സ്‌പോർട്ട് ആണ് ചടങ്ങുകൾക്ക് പോകുമ്പോൾ മമ്മൂട്ടി ഉപയോഗിക്കാറുള്ളത്. ടൊയോട്ട ഫോർച്യൂണറാണ് മമ്മൂട്ടിയുടെ കളക്ഷനിലെ അവസാനത്തെ കാർ. ഇതിന്റെ വില 50.34 കോടി രൂപയാണ്. തിരുവനന്തപുരത്ത് നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയും ഗസ്റ്റ് ഹൗസുകളുമുണ്ട് മമ്മൂട്ടിക്ക്. 4 കോടി വിലവരുന്ന ആഡംബര ഭവനമാണ് മമ്മൂട്ടിക്ക് കൊച്ചിയിൽ ഉള്ളത്. മകൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള കുടുംബത്തോടൊപ്പം 2022ലാണ് അദ്ദേഹം ഈ വീട്ടിലേക്ക് മാറിയത്. റിപ്പോർട്ടുകൾ പ്രകാരം ബാംഗ്ലൂർ പോലുള്ള മറ്റ് ഇന്ത്യൻ നഗരങ്ങളിലും മമ്മൂട്ടിക്ക് സ്വത്തുക്കൾ ഉണ്ട്. മാത്രമല്ല ചെന്നൈയിലും ദുബായിലും താരത്തിന് വീടുകളുണ്ട്.