Friday, May 31, 2024 2:56 am

മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ച 19കാരൻ മരിച്ചു ; കടയുടമയെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: ചിക്കൻ ഷവർമ കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ 19കാരൻ മരിച്ച സംഭവത്തിൽ കടയുടമയെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്. മുംബൈയിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശികളായ പ്രഥമേഷ് ഭോക്‌സെ (19), അമ്മാവൻ ഹമീദ് അബ്ബാസ് സെയ്ദ് (40) എന്നിവർ മെയ് 3 നാണു ഹനുമാൻ ചാലിക്ക് സമീപം ആനന്ദ് കാംബ്ലെയും മുഹമ്മദ് ഷെയ്‌ക്കും നടത്തുന്ന വഴിയോര ഭക്ഷണശാലയിൽ നിന്ന് ഷവർമ വാങ്ങിയത്. പിറ്റേദിവസം കഠിനമായ വയറുവേദനയും ഛർദ്ദിയുമായി പ്രതമേഷ് അടുത്തുള്ള മുനിസിപ്പൽ ആശുപത്രിയെ സമീപിച്ചു. ചികിത്സക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിറ്റേന്ന് വയറിളക്കമുണ്ടായതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഇയാളെ കെഇഎം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഡ്യൂട്ടി ഡോക്ടർ ചികിത്സ നൽകി വീട്ടിലേക്ക് അയച്ചു. തിങ്കളാഴ്ച രാവിലെ, തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും കെഇഎമ്മിലേക്ക് കൊണ്ടുപോയി,

പരിശോധനക്ക് ശേഷം പ്രതമേഷിനെ ഡോക്‌ടർ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്‌തു. എന്നാൽ, ആരോഗ്യനില വഷളാവുകയും ചൊവ്വാഴ്ച മരിക്കുകയുമായിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ചാണ് പൊലീസ് കേസെടുത്തത്. ഐപിസി 336, 273 (വിഷകരമായ ഭക്ഷണപാനീയങ്ങളുടെ വിൽപ്പന) എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌. കേടായ ചിക്കാനാണ് ഷവർമയിൽ ഉപയോഗിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മുംബൈയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിക്കുന്ന രണ്ടാമത്തെ കേസാണിത്. ഏപ്രിൽ അവസാനവാരം ഗോരേഗാവിൽ വഴിയോര കച്ചവടക്കാരിൽ നിന്ന് ചിക്കൻ ഷവർമ കഴിച്ച 12 പേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വേനൽക്കാലത്ത് റോഡരികിൽ വിൽക്കുന്ന ചിക്കനും ചിക്കൻ വിഭവങ്ങളും കഴിക്കുന്നത് ഗുരുതരമായ ഭക്ഷ്യവിഷബാധയും മാരകമായ ഫലങ്ങളും ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താറാവുകൾ കൂട്ടത്തോടെ ചത്തതോടെ പരിശോധന ; കോട്ടയം പായിപ്പാട് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

0
കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന...

തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

0
തിരുവനന്തപുരം : വെള്ളായനിയില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മുഹമ്മദ് ഇഹ്സാന്‍...

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിനും നിരോധനം

0
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത്...

ഈ മഴക്കാലത്ത് പകര്‍ച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത വേണം, പ്രധാന ശ്രദ്ധ വേണ്ട കാര്യങ്ങളെ കുറിച്ച്...

0
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ...