Thursday, May 30, 2024 6:42 pm

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാധ്യമ ശില്‍പ്പശാല-വാര്‍ത്താലാപ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പി ഐ ബി തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (റീജിയണല്‍) വി. പളനിച്ചാമി ഐ ഐ എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങളുടെ പ്രയോജനവും ഉപയോഗവും സാധ്യതയും തിരിച്ചറിഞ്ഞ് ഇത് ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു

കേരള പോലീസ് ഡിവൈ എസ് പിമാരായ ദിനില്‍ ജെ കെ, ഡി കെ പൃഥ്വിരാജ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ക്ലാസെടുത്തു. പുതിയ ക്രിമിനല്‍ നിയമങ്ങളുടെ കേന്ദ്രം ‘ശിക്ഷ’യല്ല, ‘നീതി’ ആണെന്നും ക്ലാസുകള്‍ നയിച്ച ഡിവൈ എസ് പിമാരായ ദിനില്‍ ജെ കെ, ഡി കെ പൃഥ്വിരാജ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ക്ലാസുകള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും ഇവര്‍ മറുപടി നല്‍കി. സമകാലിക വെല്ലുവിളികളെ സമഗ്രമായി അഭിസംബോധന ചെയ്ത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത -2023, ഭാരതീയ ന്യായ സംഹിത -2023, ഭാരതീയ സാക്ഷ്യ അധിനിയം -2023 എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പാർലമെന്റ് പാസ്സാക്കിയത്. ചടങ്ങില്‍ പി ഐ ബി ഡെപ്യൂട്ടി ഡയറക്ടര്‍ നവീന്‍ ശ്രീജിത്ത് സ്വാഗതവും പി ഐ ബി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിഖിത എ എസ് കൃതജ്ഞതയും പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915 കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 ,...

ജില്ലയിലെ ഈ ആഴ്ചയിലെ ഡെങ്കി ഹോട്സ്പോട്ടുകള്‍

0
പഞ്ചായത്ത് / മുനിസിപ്പാലിറ്റി, വാര്‍ഡ്, പ്രധാന ഉറവിടങ്ങള്‍ എന്ന ക്രമത്തില്‍. മല്ലപ്പള്ളി 10...

ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്റെ വാർഷികവും റസിഡന്റ് അസോസിയേഷൻ പൊതുയോഗവും നടന്നു

0
കോന്നി : ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്റെ 75 ആം വാർഷികവും കോന്നി...

അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിട്യൂട്ടിൽ അപൂർവ്വ ഹൃദയ ശസ്ത്രക്രിയ നടന്നു

0
അടൂർ : അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിട്യൂട്ടിൽ അപൂർവ്വ ഹൃദയ...