വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി ആക്രമിച്ചു ; അയല്‍വാസി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി ആക്രമിച്ച കേസില്‍ അയല്‍വാസി പിടിയില്‍. പേരോട് കിഴക്കേ പറമ്പത്ത് മുഹമ്മദ് സാലിനെയാണ് (36) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം പേരോട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച കേസിലാണ് അയല്‍വാസി പിടിയിലായത്. നാദാപുരം – പാറക്കടവ് റോഡില്‍ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ആക്രമണം നടന്നത്, സംഭവത്തില്‍ കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖ് വിനയനാണ് (29) ഗുരുതര പരിക്കേറ്റത്.

സംഭവത്തില്‍ പേരറിയാവുന്ന ആറ് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. യുവതിയുടെയും മക്കളുടെയും മുന്നില്‍ വെച്ചാണ് ഇരുപതോളം വരുന്ന അക്രമി സംഘം വിശാഖിനെ അക്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു കൂട്ടം യുവാക്കള്‍ സംഘടിച്ചെത്തി അക്രമം നടത്തുകയായിരുന്നെന്നാണ് പരാതി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...