ഈരാറ്റുപേട്ട : കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ ബഹളത്തിനിടെ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. പൂഞ്ഞാര്‍ തെക്കേക്കര വലിയപറമ്പില്‍ ജാന്‍സി ജെയിംസിനാണ് വെട്ടേറ്റത്. സംഭവത്തില്‍ വി.ജെ ജെയിംസിനെ (56) ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്. ജില്ല പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍
RECENT NEWS
Advertisment