ബൈക്കിൽ കയറ്റി കൊണ്ട് പോകാത്ത വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ബൈക്കിൽ കയറ്റി കൊണ്ട് പോകാത്ത വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വരന്തരപ്പിള്ളി വേലപ്പാടം കിണർ ദേശത്ത് പുൽകിരിപറമ്പിൽ വീട്ടിൽ ഷിനോജ് (45 ) നെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 12-ന് രാത്രി 9:30 ന് ഭക്ഷണം കഴിക്കാൻ വിളിക്കാനായി ഷിനോജിന്റെ വീട്ടിലേക്ക് പോയ വേലുപ്പാടം സ്വദേശിയായ വലിയപറമ്പിൽ വീട്ടിൽ മൻസൂർ (34) നെയാണ് വീടിന് മുന്നിൽ വെച്ച് തടഞ്ഞുനിർത്തി അടുക്കളയിൽ നിന്ന് എടുത്ത കൊടുവാൾ ഉപയോഗിച്ച് വെട്ടി ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിലാണ് ഷിനോജിനെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഷിനോജ് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2020 വ‍ർഷത്തിൽ വ്യാജ മദ്യ കേസ് അടക്കം 2 ക്രിമിനൽ കേസിലെ പ്രതിയാണ്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍ർ മനോജ് കെ എൻ, സബ്ബ് ഇൻസ്പെക്ടർമാരായ പോൾസൺ, സുനിൽകുമാർ, അലി, സീനിയർ സിവിൽ പോലീസ് ഓഫീസ‍മാരായ മുരുകദാസ് , സജീവൻ, രാഗേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള തർക്കത്തിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ...

ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പോലീസ്

0
കോഴിക്കോട്: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പോലീസ്. ആഘോഷം...

വൈദ്യുതി പ്രതിസന്ധി രൂക്ഷം : ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം

0
ഇടുക്കി : വൈദ്യുതി പ്രതിസന്ധിക്ക് പിന്നാലെ ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം....

കോഴിക്കോട് ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിവന്ന മൂന്ന് യുവാക്കൾ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിവന്ന മൂന്ന് യുവാക്കൾ...