ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്‍റെ പിന്തുണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്‍റെയും പിന്തുണ. ശബരിമല വികസനം മാത്രമാണ് സംഗമത്തിന്‍റെ ലക്ഷ്യമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറിയെ നേരിട്ട് കണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വിശദീകരിച്ചു. യുവതി പ്രവേശനത്തിൽ ഇപ്പോള്‍ വിവാദം വേണ്ടെന്നും സുപ്രീം കോടതി തീരുമാനിക്കട്ടെയന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ആചാര അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെ ശബരിമലയുടെ പവിത്രത സംരക്ഷിച്ചുള്ള വികസന പ്രവര്‍ത്തനമാണ് അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യമെങ്കിൽ സഹകരിക്കാമെന്നാണ് എൻഎസ്എസ് വ്യക്തമാക്കിയത്.

പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമ്പോഴും യുവതി പ്രവേശനത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എസ്എൻഡിപിയും ആവശ്യപ്പെടുന്നു. യുവതി പ്രവേശനത്തിലെ സര്‍ക്കാര്‍ ലൈൻ മാറണമെന്ന് ഈ സമുദായ സംഘടനകള്‍ ആഗ്രഹിക്കുമ്പോൾ നിലപാട് തിരുത്തിയാൽ സര്‍ക്കാര്‍ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കെപിഎംഎസ് നൽകിയത്. ഇതിന് പിന്നാലെയാണ് സംഘടനയുടെ ജനറൽ സെക്രട്ടറിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നേരിട്ടെത്തി സംഗമത്തിന് ക്ഷണിച്ചതും ലക്ഷ്യം ശബരിമല വികസനം മാത്രമാണെന്ന് വിശദീകരിച്ചതും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...