ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ബന്ധുവാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മരട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ബന്ധുവാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. പത്തനംതിട്ട കോഴഞ്ചേരി മൈലന്തറ സ്മൃതിക്കാട്ട് വീട്ടില്‍ സനോജ് എബ്രഹാം (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ചമ്പക്കര പ്രൈമറി ഹെല്‍ത്ത് സെന്ററിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ കൈക്കലാക്കിയ ശേഷമായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.

സര്‍ട്ടിഫിക്കറ്റുകള്‍ കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ മന്ത്രിക്ക് പരാതി കൊടുക്കുകയും തുടര്‍ന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും പരാതി മരട് പോലീസ് സ്റ്റേഷനിലേക്ക് അയച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാള്‍ എറണാകുളത്ത് പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. തൈക്കൂടത്ത് വാടക വീട്ടില്‍ താമസിച്ചുവരവെ രക്തപരിശോധനക്കായി ചമ്പക്കര പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പതിവായി എത്തുകുയം ജീവനക്കാരെ പരിചയപ്പെടുകയുമായിരുന്നു.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി.യു. കുര്യാക്കോസിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം അസി. പോലീസ് കമ്മീഷണര്‍ നിസാമുദ്ദീന്‍, മരട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ റിജിന്‍ എം. തോമസ്, പോലീസുകാരായ അരുണ്‍രാജ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പത്തനംതിട്ടയില്‍ നിന്നും അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...