വൈപ്പിന്‍ : ഭാര്യയെ തിളച്ച വെള്ളം ദേഹത്തൊഴിച്ച് പൊള്ളലേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് ചെറായി ഒ.എച്ച്.എസ്. കോളനി കാവുങ്കല്‍ വീട്ടില്‍ സുധീഷ് അറസ്റ്റിലായി. ആഗസ്റ്റ് 30 നാണ് ഇയാള്‍ ഭാര്യ പ്രിയ(33) യെ ആക്രമിച്ചത്. ലൈറ്റ് ആന്‍ഡ് സൗണ്ട് ജോലിക്കാരനായ ഇയാള്‍ ആറ് മാസം പ്രായമുള്ള സ്വന്തം കുട്ടിയെ വലിച്ചെറിഞ്ഞതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. മുനമ്പം ഇന്‍സ്‌പെക്ടര്‍ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഭാര്യയെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു ; ഭര്‍ത്താവ് അറസ്റ്റില്‍
RECENT NEWS
Advertisment