വയസ്സായ സ്ത്രീകളെ കണ്ടെത്തി അവരുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുന്നയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വയസ്സായ സ്ത്രീകളെ കണ്ടെത്തി അവരുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുന്നയാൾ പിടിയിലായി. കല്ലൂർക്കാട് നാഗപ്പുഴ കുരിശുമല ജംഗ്ഷസ് സമീപം വാടകയ്ക്ക് താമസിക്കുന്ന തൃക്കാക്കര പള്ളിലാങ്കര എച്ച്എംടി ജംഗ്ഷന് സമീപം കുന്നത്ത് കൃഷ്ണ കൃപ വീട്ടിൽ വിഷ്ണു അരവിന്ദ് (38)നെയാണ് ബിനാനിപുരം പോലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് ആറിന് കടുങ്ങല്ലൂർ മുപ്പത്തടം കരോത്ത് കുന്നിന് സമീപമുള്ള പലചരക്ക് കടയിൽ ബബിൾഗം വാങ്ങാൻ എന്ന വ്യാജേന ബൈക്കിൽ എത്തി 74 വയസ്സുള്ള വൃദ്ധയെ ആക്രമിച്ച് സ്വർണ മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ നാഗപ്പുഴ വന മേഖലയിലേക്ക് മോഷ്ടാവ് ഓടിക്കയറി.

തുടർന്ന് നാട്ടുകാരെയും കൂട്ടി എട്ട് മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പതിനഞ്ചോളം കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഉൾപ്പെട്ട മറ്റ് കേസുകളും സമ്മതിച്ചിട്ടുണ്ട്. എളമക്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയാണ്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ആലുവ മാർക്കറ്റ് ഭാഗത്ത് നിന്ന് മോഷ്ടിച്ചതാണ്. ഇതിനു കേസെടുത്ത് അന്വേഷണം നടക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...