മാള: ഭാര്യയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടമ കുന്നത്തുകാട് നടന്ന സംഭവത്തിലാണ് കുന്നത്തുകാട് സ്വദേശി 34കാരനായ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊള്ളലേറ്റ മുപ്പതുകാരിയായ സൗമ്യയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ വഴക്കാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വൈകുന്നേരം നാലു മണിയോടെ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. കുന്നത്തുകാട്ടിലെ വീട്ടില്‍ വച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ വീട്ടില്‍ കരുതിയിരുന്ന മണ്ണെണ്ണ സൗമ്യയുടെ ദേഹത്തു കൂടി ഭര്‍ത്താവ് അനൂപ് ഒഴിക്കുകയും പിന്നാലെ തീ കൊളുത്തുകയുമായിരുന്നു.