വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​യാ​ള്‍ അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

പാ​ലോ​ട് : വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​യാ​ള്‍ അ​റ​സ്​​റ്റി​ല്‍. പു​ലി​യൂ​ര്‍ പ​ച്ച​ക്കാ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ അ​ര്‍​ജു​ന​ന്‍ എ​ന്ന ഉ​ദ​യ​കു​മാ​ര്‍ (49) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 27നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പു​ലി​യൂ​ര്‍ പ​ച്ച​ക്കാ​ട് സ്വ​ദേ​ശി രാ​ധ​യെ​യാ​ണ് (72) ആ​ക്ര​മി​ച്ച​ത്. ഒ​റ്റ​ക്ക്​ താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യു​ടെ വീ​ടിന്റെ പി​ന്‍​വാ​തി​ല്‍ ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ പ്ര​തി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ മു​ഖ​ത്ത് അ​മ​ര്‍​ത്തി ബോ​ധം കെ​ടു​ത്തി. ശേ​ഷം ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു.

പാ​ലോ​ട് പോ​ലീ​സ്‌ സ്ഥ​ല​വാ​സി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ട​ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​നാ​ണ് മോ​ഷ്​​ടി​ച്ച​തെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി. മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണം നെ​ടു​മ​ങ്ങാ​ടു​ള്ള ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ലും ബാ​ക്കി​യു​ള്ള​ത് സ്വ​ര്‍​ണ​ക്ക​ട​യി​ലും വി​ല്‍​പ​ന ന​ട​ത്തി​യ​താ​യി പ്ര​തി സ​മ്മ​തി​ച്ചു.

റൂ​റ​ല്‍ ജി​ല്ല പോലീ​സ് മേ​ധാ​വി പി.​കെ. മ​ധു​വിന്റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം നെ​ടു​മ​ങ്ങാ​ട് എ.​എ​സ്.​പി രാ​ജ്പ്ര​സാ​ദ്, മു​ന്‍ ഡി​വൈ.​എ​സ്.​പി അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പാ​ലോ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​കെ. മ​നോ​ജ്, എ​സ്.​ഐ നി​സാ​റു​ദീ​ന്‍, ജി.​എ​സ്.​ഐ​മാ​രാ​യ റ​ഹിം, വി​നോ​ദ്, ഉ​ദ​യ​ന്‍, സി.​പി.​ഒ​മാ​രാ​യ ഗീ​ത, സു​ജു​കു​മാ​ര്‍, ഉ​മേ​ഷ്‌, രാ​ജേ​ഷ്, റി​യാ​സ്, വി​നീ​ത്, ര​തീ​ഷ്, നെ​ടു​മ​ങ്ങാ​ട് ഡാ​ന്‍​സ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ ജി.​എ​സ്.​ഐ ഷി​ബു​കു​മാ​ര്‍, എ.​എ​സ്.​ഐ സ​ജു​കു​മാ​ര്‍, സു​നി​ലാ​ല്‍, ഫിം​ഗ​ര്‍ പ്രി​ന്‍​റ് എ​ക്സ്പ​ര്‍​ട്ട് ചി​ത്രാ​ദേ​വി, സ​യ​​ന്‍​റി​ഫി​ക് അ​സി​സ്​​റ്റ​ന്‍​റ്​ ദ​ര്‍​ശ​ന എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...