ഭാര്യയുമായി അവിഹിതമെന്ന് സംശയം ; വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗൊരഖ്പുർ : ഭാര്യയുമായി അവിഹിതമാരോപിച്ച് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. പ്രതി സന്തോഷ് മിശ്ര(28)യെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളിൽനിന്ന് കൃത്യം നടത്താൻ ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും, കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്നതായി സംശയിക്കുന്ന രക്തം പുരണ്ട ബനിയനും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ശുഭം മിശ്ര എന്നയാൾ വീട്ടിൽ അഞ്ജാതന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. 50 ഓളം സിസിടിവികളും മുന്നൂറോളം മൊബൈൽ നമ്പറുകളും പ്രദേശത്തുള്ളവരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു. ഇരുവരും അയൽവാസികളാണെന്ന് പോലീസ് പറഞ്ഞു.

ഗൊരഖ്പുരിലെ വീട്ടിൽ വരാന്തയിൽ കിടന്നുറങ്ങവേയാണ് പുലർച്ചെ അഞ്ചോടെ ബിഎസ്‍സി വിദ്യാർഥിയായ ശുഭം അക്രമിക്കപ്പെടുന്നത്. ശുഭത്തിന്റെ തലയിൽ ഇരുമ്പു കത്തി ഉപയോഗിച്ച് അടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ശുഭത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശുഭത്തിന്റെ പിതാവിന്റെ ചികിത്സാർഥം വീട്ടിലുള്ളവർ ലക്നൗവിൽ പോയ സമയത്താണ് സംഭവം. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ശുഭത്തെ അക്രമിച്ചതെന്ന് സന്തോഷ് പറഞ്ഞതായി പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി ചരിത്രമെഴുതിയ മലയാളി താരം വിദർശ കെ....

0
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി ചരിത്രമെഴുതിയ മലയാളി...

അഞ്ച് വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
തിരുവനന്തപുരം : ബാലരാമപുരത്ത് നാലര വയസ്സുകാരൻ കിണറ്റിൽ മരിച്ച നിലയിൽ സംഭവത്തിൽ...

ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ ഭീഷണിപ്പെടുത്താൻ സ്വന്തം വസ്ത്രം വലിച്ചുകീറി...

0
ലഖ്നൌ: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ ഭീഷണിപ്പെടുത്താൻ...

യുഡിഎഫ് അധികാരത്തിൽ വന്നതിൽ സന്തോഷിക്കുന്നത് സംഘപരിവാർ : പി ജയരാജൻ

0
കണ്ണൂർ : യുഡിഎഫ് അധികാരത്തിൽ എത്തിയതിൽ സന്തോഷിക്കുന്നത് സംഘപരിവാറാണെന്ന് സിപിഐഎം സംസ്ഥാന...