കൊച്ചി : ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. ഈസ്റ്റ് പായിപ്ര പാമ്പക്കുട ചാലില്‍ അലിയെ (47) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒന്‍പതിനു പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യവേ ഭാര്യ സെറീനയെ പിന്നിലൂടെ എത്തി ചവിട്ടി വീഴ്ത്തിയ ശേഷം പ്രതി കത്തി കൊണ്ടു കുത്തുകയായിരുന്നു. തുടര്‍ന്ന് കത്തി വീശി മറ്റു തൊഴിലാളികളെ പേടിപ്പിച്ച ശേഷം ഇയാള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2 വര്‍ഷമായി അലി സെറീനയെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
മറ്റൊരു വിവാഹം കഴിക്കാന്‍ വധുവിനെ കണ്ടെത്തി നല്‍കി വിവാഹത്തിനു മുന്‍കയ്യെടുക്കണം, സെറീനയുടെ കൂടി പേരിലുള്ള ഭൂമി അലിക്കു മാത്രമായി എഴുതി നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ആക്രമണം എന്ന് സെറീന പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. കഴുത്തിലും നെഞ്ചിലും പിറകിലും കുത്തേറ്റ സെറീന കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. എസ്‌ഐ സി.കെ ബഷീര്‍, എഎസ്‌ഐമാരായ സി.എം രാജേഷ്, പി.സി ജയകുമാര്‍, ടി.കെ സന്ധ്യ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.