ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. ഈസ്റ്റ് പായിപ്ര പാമ്പക്കുട ചാലില്‍ അലിയെ (47) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒന്‍പതിനു പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യവേ ഭാര്യ സെറീനയെ പിന്നിലൂടെ എത്തി ചവിട്ടി വീഴ്ത്തിയ ശേഷം പ്രതി കത്തി കൊണ്ടു കുത്തുകയായിരുന്നു. തുടര്‍ന്ന് കത്തി വീശി മറ്റു തൊഴിലാളികളെ പേടിപ്പിച്ച ശേഷം ഇയാള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ‍പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2 വര്‍ഷമായി അലി സെറീനയെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

മറ്റൊരു വിവാഹം കഴിക്കാന്‍ വധുവിനെ കണ്ടെത്തി നല്‍കി വിവാഹത്തിനു മുന്‍കയ്യെടുക്കണം, സെറീനയുടെ കൂടി പേരിലുള്ള ഭൂമി അലിക്കു മാത്രമായി എഴുതി നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ആക്രമണം എന്ന് സെറീന പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. കഴുത്തിലും നെഞ്ചിലും പിറകിലും കുത്തേറ്റ സെറീന കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. എസ്‌ഐ സി.കെ ബഷീര്‍, എഎസ്‌ഐമാരായ സി.എം രാജേഷ്, പി.സി ജയകുമാര്‍, ടി.കെ സന്ധ്യ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...