വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കിഴക്കഞ്ചേരി കോട്ടേക്കുളം ഒടുകിന്‍ചുവട് കൊച്ചു പറമ്പില്‍ വീട്ടില്‍ വര്‍ഗീസിനെയാണ് (അപ്പച്ചന്‍ 61) പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഒടുകിന്‍ ചുവട് കൊച്ചു പറമ്പില്‍ വീട്ടില്‍ എല്‍സിയെ (60) ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സംഭവം പോലിസില്‍ വിളിച്ച്‌ അറിയിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.

പോലിസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ കൈ ഞരമ്പുകള്‍ മുറിക്കുകയും തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട പ്രതിയെ ബുധനാഴ്‌ചയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണക്കൊള്ള : പാളി ഇളക്കിമാറ്റിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല

0
പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പ പാളികള്‍ വീണ്ടും...

ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് വലിയ ആശ്വാസം

0
കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക്...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...