കൊച്ചി : വീട്ടുമുറ്റത്തു നിന്ന് ആറ് വയസ്സുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കുറ്റിക്കാട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷന്‍ കേഡി കൂടിയായ വലപ്പാട് ഗവ. ആശുപത്രിക്ക് കിഴക്കുവശം താമസിക്കുന്ന ചാഴു വീട്ടില്‍ പ്രകാശന്‍ എന്ന ജയപ്രകാശനെ (42) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വലപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. സുമേഷ്, എസ്ഐ വി.പി. അരിസ്റ്റോട്ടില്‍, എഎസ്ഐ ജയന്‍, സിജുകുമാര്‍, സിപിഒമാരായ രാഗേഷ്, ഉമേഷ്, വിനോദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആറ് വയസ്സുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം ; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment