കോട്ടയം: മൂന്നിലവിൽ കുടുംബ വഴക്കിനെ തുടർന്ന് രണ്ടു വയസ്സുകാരന്റെ തലയിൽ തിളച്ചവെള്ളം ഒഴിച്ച കേസിൽ പിതാവ് അറസ്റ്റിൽ. മൂന്നിലവ് കടവ്പുഴ സ്വദേശിയായ അനൂപ് പ്രസന്നനാണ് പിടിയിലായത്. മേലുകാവ് പോലീസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സാരമായി പൊള്ളലേറ്റ കുട്ടി അമ്മക്കൊപ്പം ഇടുക്കി നെടുംകണ്ടത്തെ വീട്ടിലാണുള്ളത്. കുട്ടിക്ക് ഗുരുതര പരുക്കേറ്റതിനെ തുടർന്ന് നെടുംകണ്ടം മുണ്ടിയെരുമ സ്വദേശിനിയായ അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. മേലുകാവ് പോലീസ് പ്രതിയെ പിടികൂടാത്തതിൽ പരാതിയുമായി അമ്മ രംഗത്തെത്തിയിരുന്നു.
രണ്ടു വയസ്സുകാരന്റെ തലയിൽ തിളച്ചവെള്ളം ഒഴിച്ച കേസിൽ പിതാവ് അറസ്റ്റിൽ
Recent News
Advertisment