30.4 C
Pathanāmthitta
Wednesday, March 29, 2023 11:31 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ജനങ്ങളുടെ പോക്കറ്റ് അടിക്കുന്നതിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്നു : പുതുശ്ശേരി

തെള്ളിയൂർ : ജനങ്ങളുടെ പോക്കറ്റ് അടിക്കുന്നതിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണെന്നും വില വർദ്ധനവും നികുതിഭാരവും കൊണ്ട് സാധാരണക്കാരന് നിവർന്നു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും കടുകാര്യസ്ഥതയും കാരണം മുപ്പതിനായിരത്തിലധികം കോടി രൂപ നികുതിയിനത്തിൽ കുടിശ്ശിഖയായി പിരിച്ചെടുക്കാനുള്ളപ്പോഴാണ് അതിന് ശ്രമിക്കാതെ ജനങ്ങളുടെ മേൽ നികുതി ഭീകരത അടിച്ചേൽപ്പിച്ചത്.  ക്രൂഡോയിൽ വില കുറഞ്ഞു കുറഞ്ഞ് ബാരലിന് 79 ഡോളറിലേക്ക് കൂപ്പുകുത്തിയ സന്ദർഭത്തിലും യുക്തിക്ക് നിരക്കാത്ത പാചകവാതകവില വർദ്ധനവ് കേന്ദ്രസർക്കാരും അടിച്ചേൽപ്പിച്ചിരിക്കുന്നു. സാധാരണക്കാരന് ഒരു പൈസയുടെ പോലും വരുമാന വർധന ഉണ്ടാകാതെ അവന്റെ പിച്ചച്ചട്ടിയിൽ നിന്ന് കയ്യിട്ടുവാരുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്നും പുതുശ്ശേരി ചോദിച്ചു.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ കേരള കോൺഗ്രസ് എഴുമറ്റൂർ മണ്ഡലം കമ്മിറ്റി തെള്ളിയൂർ വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാമ്പേ മണ്ണിൽ നിന്ന് പ്രകടനമായാണ് വില്ലേജ് ഓഫീസ് പടിക്കലേക്ക് എത്തിയത്. മണ്ഡലം പ്രസിഡന്റ് എം.വി. കോശി അധ്യക്ഷത വഹിച്ചു. ഷാജൻ മാത്യു, ജോർജ് വർഗീസ് തുണ്ടിയിൽ, ജോസഫ് ജോൺ, പഞ്ചായത്തംഗം അജികുമാർ, എ. എസ്. ജേക്കബ്, ഷാജി എബ്രഹാം, റോയ് കിഴക്കേൽ, ലാലി തോമസ്, ജോർജുകുട്ടി എരുത്തിക്കൽ, ജോസഫ് സക്കറിയ, വർഗീസ് മാന്താനത്ത്, ജോയിക്കുട്ടി കച്ചി റക്കൽ, രാജു പഴൂർ, ബഹനാൻ വാളക്കുഴി, ബിജു, സുജിത് കണ്ണാടി എന്നിവർ പ്രസംഗിച്ചു.

self
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow