ഇടുക്കി : ഇടുക്കി മറയൂരില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്‍ റിമാന്‍ഡില്‍. ഒന്നരകൊല്ലത്തോളമാണ് ഇയാള്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്.
അമ്മാവനും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ പോലീസ് തെരഞ്ഞുവരികയാണ്. മൂന്നാര്‍ സ്വദേശിയായ നാല്‍പത്തിരണ്ടുകാരനെയാണ് മറയൂര്‍ പോലീസ് പിടികൂടിയത്. മകളെ നാലര വയസ്സുള്ളപ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറയാതിരിക്കാന്‍ അമ്മയെയും ഭീഷണിപ്പെടുത്തി. അച്ഛനില്‍ നിന്നുള്ള ഉപദ്രവം കൂടിയതോടെ കുട്ടിയെ അമ്മ ബാലഭവനിലാക്കി.
അവധിദിവസങ്ങളില്‍ പോലും കുട്ടിയെ അമ്മ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവരില്ലായിരുന്നു. സംശയം തോന്നിയ അധികൃതര്‍ അമ്മയോട് കാര്യം തെരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ അമ്മാവനും പീഡിപ്പിച്ചെന്ന വിവരം പുറത്തുവന്നു. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അച്ഛനെ മറയൂര്‍ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. അമ്മാവന്‍ ഇപ്പോള്‍ സ്ഥലത്തില്ല. ഇയാള്‍ തമിഴ്നാട്ടിലേക്ക് ജോലി ആവശ്യത്തിനായി പോയതാണ്. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും മറയൂര്‍ പോലീസ് അറിയിച്ചു.