അപൂർവയിനം കടൽപശുവിനെ കശാപ്പ് ചെയ്ത് വിൽപന നടത്തി ; ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അപൂര്‍വയിനം കടല്‍പശുവിനെ കശാപ്പ് ചെയ്ത് വില്‍പന നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്നാട് വനംവകുപ്പാണ് നമ്പുതലൈ സ്വദേശിയായ രാകപ്പന്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരനും സഹായിയുമായ പളനി എന്നയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കടല്‍പശുവിനെ കൊന്ന് വിറ്റുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാമനാഥപുരം ജില്ലയിലെ തൊണ്ടിയെന്ന സ്ഥലത്തുളള കശാപ്പുശാലയില്‍ എത്തിയത്. ഇവിടെ നിന്നും വില്‍പനയ്ക്ക് വെച്ച കടല്‍പശുവിന്റെ മാംസവും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

200 കിലോയോളം ഭാരമുള്ള പെണ്‍ കടല്‍പശുവിനെയാണ് സഹോദരങ്ങള്‍ മാംസത്തിനായി കൊന്നത്. അപൂര്‍വയിനം കടല്‍പശുവായ ദുഗോംങ്ങിനെയാണ് കൊലപ്പെടുത്തിയത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് റെഡ് ലിസ്റ്റിന്റെ വംശനാശ ഭീഷണി നേരിടുന്ന ജന്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ജീവിയാണിത്. അടുത്തിടെ തമിഴ്‌നാട് സര്‍ക്കാര്‍ 500 ചതുരശ്ര കിലോമീറ്റര്‍ പാക്ക് ബേ പ്രദേശം ദുഗോംഗുകളുടെ യാഥാസ്ഥിതിക പാര്‍ക്കായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്ത് അധിവസിക്കുന്ന 150 ഓളം ദുഗോംഗുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

സിറേനിയ എന്ന വിഭാഗത്തില്‍പെട്ട നാല് ജീവജാലങ്ങളില്‍ ഒന്നാണ് ദുഗോങ് എന്ന സമുദ്ര സസ്തനി. രുകാലത്ത് വൈവിധ്യമാര്‍ന്ന കുടുംബമായ ഡുഗോങ്കിഡേയുടെ ജീവിച്ചിരിക്കുന്ന ഏക അംഗമാണിത്. ഇന്തോ-പടിഞ്ഞാറന്‍ പസഫിക്കിലുടനീളം ഏകദേശം 40 രാജ്യങ്ങളിലാണ് ഈ ജീവി കാണപ്പെടുന്നത്. സവിശേഷമായ തലയോട്ടിയും പല്ലുകളുമാണ് ദുഗോങ്ങുകളുടെ പ്രത്യേകത. മുന്‍കാലുകള്‍ ഉപയോഗിച്ചാണ് ഇവ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് 112 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

0
കാസർകോട്: കാസർകോട് ജില്ലയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ്...

അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

0
പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....