ബൈക്കും സ്കൂട്ടറുകളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു ; യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ബൈക്കും സ്കൂട്ടറുകളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി മരുതെക്ക് കുളക്കട പുത്തന്‍വീട്ടില്‍ മുനീര്‍ (19), മരുതെക്ക് ആലുംകടവ് മഹേശ്വരി ഭവനില്‍ ഗൗതം (18) എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളി മാര്‍ക്കറ്റ് റോഡിലെ ഇലക്‌ട്രിക്കല്‍ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച ഇവര്‍ കരുനാഗപ്പള്ളി ആലുംമൂട് ജംങ്ഷന് സമീപം നില്‍ക്കുകയായിരുന്ന യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു.

മോഷണദൃശ്യങ്ങള്‍ കടയിലെ സി.സി ടി.വിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ അലോഷ്യസ് അലക്‌സാണ്ടര്‍, എ.എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍, നിസാമുദ്ദീന്‍, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പേളി മാണിക്കെതിരെ സൈബർ ആക്രമണം ശക്തം

0
കൊച്ചി : നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർഥികൾ...

ഇഡി പരിശോധനയെ ചൊല്ലിയുള്ള സിപിഎം ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ നടത്തിയ ഇഡി പരിശോധനയെ...

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ്...

പ്രിയദർശിനി സർവീസുകൾക്ക് നേരെ ആക്രമണം ; ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും...