ഗോൾഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വിൽപന നടത്തിയയാൾ

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: ഗോൾഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വിൽപന നടത്തി. പിടിയിലാവുമെന്നായപ്പോൾ വിദേശത്തേക്ക് കടന്ന 23കാരനെ മാസങ്ങൾക്ക് ശേഷം പിടികൂടി. ഐടിസി കമ്പനി വിപണിയിലെത്തിക്കുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് പാക്കറ്റുകള്‍ ആണ് യുവാവ് വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തിയത്. കേസായതോടെ 23കാരൻ വിദേശത്തേക്ക് മുങ്ങി. സുല്‍ത്താന്‍ബത്തേരി പള്ളിക്കണ്ടി കായാടന്‍ വീട്ടില്‍ മുഹമ്മദ് യാസിന്‍ (23) നെയാണ് തലപ്പുഴ പോലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ഐടിസി കമ്പനിയുടെ ബ്രാന്‍ഡ് ആയ ഗോള്‍ഡ് ഫ്‌ളേക് (GOLD FLAKE)എന്ന് തോന്നിക്കുന്ന തരത്തിലുള്ള സിഗരറ്റുകളും അതിന്റെ പാക്കറ്റും വ്യാജമായി നിര്‍മിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാര്‍ക്ക് മുഹമ്മദ് യാസീന്‍ വില്‍പ്പന നടത്തുകയായിരുന്നു. ഇക്കാര്യം കച്ചവടക്കാരില്‍ നിന്നും അറിഞ്ഞ ഐടിസി കമ്പനിയുടെ അംഗീകൃത വിതരണക്കാര്‍ സ്ഥലത്ത് എത്തി. ഇയാള്‍ വില്‍പ്പന നടത്തിയ സിഗരറ്റ് പാക്കറ്റുകള്‍ പരിശോധിച്ചു. ഇക്കാര്യം പ്രതിയെ കണ്ട് ചോദിച്ചതോടെ സിഗരറ്റ് പാക്കറ്റുകള്‍ ഉപേക്ഷിച്ച് യുവാവ് സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്തതറിഞ്ഞ് മുഹമ്മദ് യാസിൻ ഖത്തറിലേക്കാണ് കടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...