വിവാഹനിശ്ചയത്തിനുമുൻപ്‌ യുവതിക്ക് അശ്ലീലസന്ദേശമയച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : കല്യാണം കഴിക്കാനുള്ള പെണ്ണുകാണൽ ചടങ്ങിനുശേഷം യുവതിക്ക് മൊബൈൽ വഴി അശ്ലീലസന്ദേശങ്ങളയച്ച യുവാവ് അറസ്റ്റിൽ. മംഗളൂരു അലാകെയിലെ ശ്രീനിവാസ് ഭട്ടിനെ (35) യാണ് യുവതിയുടെ പരാതിയെത്തുടർന്ന് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ആഴ്ചകൾക്കുമുമ്പാണ് ശ്രീനിവാസ് ഭട്ടും യുവതിയും തമ്മിലുള്ള പെണ്ണുകാണൽ ചടങ്ങ് നടന്നത്. പരസ്പരം ഇഷ്ടപ്പെട്ടതോടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചു.

വിവാഹനിശ്ചയത്തിനുള്ള ദിവസവും ബന്ധുക്കൾ തീരുമാനിച്ചു. ഇതോടെ യുവതിയുടെ മൊബൈൽ നമ്പർ വാങ്ങിയ ശ്രീനിവാസ് ഭട്ട് യുവതിക്ക് വാട്സാപ്പ് സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. അശ്ലീലസന്ദേശങ്ങൾ അയച്ചതോടെ യുവതി വീട്ടുകാരോട് സംഭവം പറയുകയും വിവാഹനിശ്ചയം നീട്ടിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബന്ധുക്കൾ പരസ്പരം സംസാരിച്ച് നിശ്ചയം നീട്ടിവെച്ചു. അതിനുശേഷവും അശ്ലീലസന്ദേശങ്ങൾ അയക്കുന്നത് തുടർന്നതോടെ യുവതി സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ നൽകിയ പരാതി കിട്ടിയ ഉടനെ പോലീസ് ശ്രീനിവാസ് ഭട്ടിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...