മൂന്നാമത്തെ ഭാര്യയെ കൊലപ്പെടുത്താന്‍ കുപ്പിച്ചില്ലു പൊടിയുമായി എത്തിയ ആള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം:​ നാലു വിവാഹം കഴിച്ചയാള്‍ രണ്ടു ഭാര്യമാരെ കൊലപ്പെടുത്തുകയും മൂന്നാമത്തെ ഭാര്യയെ കൊലപ്പെടുത്താന്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തുകയും ചെയ്തു. വിവരം മണത്തറിഞ്ഞ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് തുത്തുക്കുടി സ്വദേശി കറുപ്പു സ്വാമിയെയാണ് (41) വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയിലായത്.

നാല് ഭാര്യമാരില്‍ രണ്ടു ഭാര്യമാരെ കൊലപ്പെടുത്തിയത് താനാണെന്ന് കറുപ്പുസ്വാമി പോലീസിനോട് സമ്മതിച്ചു. ഒരു ഭാര്യയെ കൊന്ന കേസില്‍ പ്രതിയായ കറുപ്പുസ്വാമി സെപ്തംബര്‍ മുപ്പതിനാണ് നാലാം ഭാര്യ ഷണ്‍മുഖ ലക്ഷ്മിയെ കൊലപ്പെടുത്തിയത്. പിന്നീട് തുത്തുക്കുടിയില്‍ നിന്ന് കേരളത്തിലെത്തി. വണ്ടിപ്പെരിയാര്‍ മഞ്ചുമല ആറ്റോരത്ത് ആദ്യ ഭാര്യയുടെ അകന്ന ബന്ധുക്കള്‍ക്കൊപ്പം ഒളിവില്‍ കഴിയുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ പോലീസ് പിടികൂടി ചോദ്യം ചെയ്തത്.

മൂന്നാമത്തെ ഭാര്യയെ കൊല്ലാനായിട്ടാണ് എത്തിയതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. പോലീസ് പിടികൂടുമെന്നറിഞ്ഞതോടെ കൈവശം സൂക്ഷിച്ചിരുന്ന കുപ്പിച്ചില്ലുകള്‍ പൊടിച്ചത് വിഴുങ്ങി ജീവനൊടുക്കാനും ഇയാള്‍ ശ്രമിച്ചു. എന്നാല്‍ കുപ്പിചില്ലുകള്‍ സൂക്ഷിച്ച കവര്‍ പോലീസ് പിടിച്ചുവാങ്ങിയതിനാല്‍ ആത്മഹത്യാശ്രമം വിഫലമായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ തമിഴ്നാട് പോലീസിന് കൈമാറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...