യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച ആൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച ആൾ കൊച്ചിയിൽ പിടിയിൽ. മലപ്പുറം സ്വദേശി അജിത്തിനെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോയും കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി നോക്കുകയായിരുന്നു അജിത്ത്.ട്രെയിനിയായി എത്തിയ യുവതിയുടെ ഫോൺ വൈഫയ് ഉപയോഗവുമായി ബന്ധപ്പെട്ട് എന്ന പേരിൽ ഇയാൾ പലതവണ പരിശോധിച്ചു.യുവതിയുടെ ഫോണിലുണ്ടായിരുന്ന സ്വകാര്യ ദൃശ്യങ്ങൾ അവരറിയാതെ സ്വന്തം ഫോണിലേക്ക് അയച്ചു. മദ്യപിച്ചും അല്ലാതെയും പലതവണ ഇയാൾ യുവതിയെ ശല്യം ചെയ്തു.സ്ഥാപനത്തിൽ പരാതിപ്പെട്ടപ്പോൾ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

പിന്നാലെ യുവതിക്ക് അഞ്ജാത വാട്സാപ്പ് കോൾ വരികയും സ്വകാര്യ ദൃശ്യങ്ങൾ കയ്യിലുണ്ട് പണം തന്നില്ലെങ്കിൽ അവ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗൗരവമായി എടുത്തില്ലെങ്കിലും നമ്പറിൽ നിന്ന് സ്വന്തം ഫോട്ടോകൾ ലഭിച്ചതോടെ യുവതി പോലീസിൽ പരാതിപ്പെട്ടു. കേസെടുത്ത പോലീസ് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ ബെംഗളൂരുവിൽ ഉണ്ടെന്ന് അറിഞ്ഞത്. പിടികൂടിയ പ്രതിയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ ഫോണിലുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...