കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കെഎസ്ആർടിസി ബസിൽ വെച്ച് സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസ് പിടിയിൽ. കൊല്ലത്ത് ആണ് സംഭവം. കഴക്കൂട്ടം സ്വദേശി ആന്റണി തോമസ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിൽ വെച്ചാണ് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. തിരുവനന്തപുരത്തുനിന്ന് ബസിൽ കയറിയ യാത്രക്കാരിയാണ് അതിക്രമത്തിന് ഇരയായത്. കൊല്ലം പോളയത്തോട് വെച്ച് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. അതിക്രമം നേരിട്ട യുവതി കോട്ടയത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ കഴക്കൂട്ടത്തുനിന്ന് ബസിൽ കയറിയ പ്രതി ആദ്യം മോശം പരാമർശങ്ങൾ നടത്തുകയും പിന്നീട് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി വിവരം അറിയിച്ചതിനെ തുടർന്ന് കണ്ടക്ടറും ഡ്രൈവറും വിഷയത്തിൽ ഇടപെട്ടു. പിന്നാലെ ബസ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആന്റണി തോമസിനെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...