യുവതി ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കടയ്ക്കലില്‍ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നിരന്തര ഗാര്‍ഹിക പീഡനത്തിനൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഒരു വര്‍ഷത്തിനു ശേഷം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് ചിതറ കല്ലുവെട്ടാംകുഴി സുധീന ഭര്‍ത്താവ് അനനസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തലക്കടിയേറ്റ് ഗുരുതര പരിക്കായിരുന്നു മരണ കാരണം. അന്നു മുതല്‍ മകളുടെ ആത്മഹത്യയ്ക്കു കാരണം ഭര്‍തൃവീട്ടിലെ പീഡനമാണെന്ന പരാതി സുധീനയുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നു.

ഭര്‍ത്താവ് അനസും,അനസിന്റെ  ഉമ്മയും സഹോദരിയും സുധീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് കുടുംബം മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കി. ഇതിന്റെ  അടിസ്ഥാനത്തില്‍ അന്വേഷണം പുനലൂര്‍ ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനസിന്റെ  അറസ്റ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...