Sunday, May 12, 2024 1:22 pm

ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ നീക്കം ; ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതിരുന്നത് ശിവശങ്കറിന് തിരിച്ചടിയാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് കൃത്യമായ മറുപടി പറയാതിരുന്നത് ശിവശങ്കറിന് തിരിച്ചടിയാകും. വാട്സ്അപ്പ് ചാറ്റുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് കൃത്യമായ ഉത്തരം ശിവശങ്കര്‍ നല്‍കാതിരുന്നത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ നീക്കം നടത്തുന്നത്. മറുപടി നല്‍കാതിരുന്നത് ശിവശങ്കരന് തിരിച്ചടിയാകും.

സ്വര്‍ണ്ണക്കടത്ത് കേസിലെ നിര്‍ണ്ണായക തെളിവാണ് പ്രതികളുടെ വാട്സ്ആപ്പ് , ടെലഗ്രാം ചാറ്റടക്കമുള്ള ഡിജിറ്റല്‍ രേഖകള്‍. ഇതില്‍ സ്വപ്നയുമായും ചാര്‍ട്ടേഡ് അക്കൌണ്ടന്റ്   വേണുഗോപാലുമായും ശിവശങ്കരന്‍ നടത്തിയ ചാറ്റുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇത് ഉദ്ധരിച്ച് നടത്തിയ ചോദ്യങ്ങള്‍ക്ക് ശിവശങ്കരന്‍ കൃത്യമായി ഉത്തരം നല്‍കിയിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് നടത്തിയ ചാറ്റുകള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കാനാകില്ലെന്ന നിലപാടാണ് ശിവശങ്കരന്‍ സ്വീകരിച്ചത്. പലതും മറന്ന് പോയെന്നും പറയുന്നു.

ഈ സാഹചര്യത്തിലാണ് കസ്റ്റംസും ഇ.ഡിയും ശിവശങ്കരനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കം നടത്തുന്നത്. സ്വപ്നക്ക് ബാങ്ക് അക്കൌണ്ടും ലോക്കറും എടുത്ത് നല്‍കിയത് ചാര്‍ട്ടേഡ് അക്കൌണ്ടന്റായ വേണുഗോപാലാണ്. ശിവശങ്കരന്റെ  നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. വേണുഗോപാലും ശിവശങ്കരും തമ്മില്‍ പണമിടപാടുകളെ കുറിച്ചും ചാറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനൊന്നും ശിവശങ്കരന്‍ കൃത്യമായ മൊഴി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ സ്വര്‍ണ്ണക്കടത്തില്‍ നിന്നും ശിവശങ്കരനും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻപിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ...

കരമന അഖിൽ വധക്കേസ് ; മുഖ്യപ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വിനീതാണ് പിടിയിലായത്. കൊല്ലപ്പെട്ട...

’20 ദിവസത്തിന് ശേഷം നിലേഷ് കുംഭാനി ‘പ്രത്യക്ഷപ്പെട്ടു’ ; ആദ്യം ചതിച്ചത് കോൺ​ഗ്രസെന്ന് ആരോപണം

0
സൂറത്ത്: തെരഞ്ഞെടുപ്പിന് മുമ്പ് നാമനിർദേശ പത്രിക പിൻവലിച്ച് ബിജെപി സ്ഥാനാർഥിക്ക് ജയമൊരുക്കിയ...

കെ.​എ­​സ്.​ഹ­​രി­​ഹ​ര­​ന്‍റെ സ്­​ത്രീ­​വി­​രു­​ദ്ധ പ­​രാ­​മ​ര്‍​ശം ; സി­​പി­​എം പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കും

0
വ​ട​ക​ര: ആ​ർ​എം​പി നേ​താ​വ് കെ.​എ​സ്.​ഹ​രി​ഹ​ര​ന്‍റെ സ്­​ത്രീ­​വി­​രു­​ദ്ധ പ­​രാ­​മ​ര്‍​ശ​ത്തി​ൽ നി­​യ­​മ­​ന­​ട​പ­​ടി ആ­​വ­​ശ്യ­​പ്പെ­​ട്ട് പ­​രാ­​തി...