മയക്കുമരുന്ന് ഗുളികകള്‍ വിഴുങ്ങി വയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പ്രവാസി ബഹ്‌റൈനില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബഹ്‌റൈന്‍ : ഒരു കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. മയക്കുമരുന്ന് വയറിലൊളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടിയിലായത്. ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാള്‍ വയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഗുളികകള്‍ക്ക് 300 ഗ്രാം ഭാരമാണുണ്ടായിരുന്നത്.

ആവശ്യം വരുമ്പോള്‍ പുറത്തെടുക്കാവുന്ന തരത്തില്‍ മയക്കുമരുന്ന് വിഴുങ്ങിയാണ് ഇയാള്‍ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെ ഇയാളുടെ പെരുമാറ്റം കണ്ട് പന്തികേട് തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മരുന്നുകള്‍ പിടിച്ചത്. ചോദ്യം ചെയ്ത ഉടന്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉദ്യോഗസ്ഥര്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെത്തിക്കുകയും എക്‌സറേ എടുപ്പിക്കുകയും ചെയ്തു. വയറ്റില്‍ മയക്കുമരുന്നുള്ളതായി എക്‌സറേയില്‍ വ്യക്തമാകുകയായിരുന്നു.

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടിയിലായ പ്രവാസി ഏത രാജ്യക്കാരനാണെന്നോ പേര് അടക്കമുള്ള മറ്റ് വിവരങ്ങളോ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ മയക്കുമരുന്ന് എത്തിച്ച് കൊടുക്കാന്‍ മാത്രം നിയോഗിക്കപ്പെട്ടയാളാണ് എന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ഇയാളെ ഉടന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...