നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണത്തിന്റെ വേഗത കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും വധഗൂഢാലോചന കേസിലും അന്വേഷണത്തിന് വേഗത കുറഞ്ഞു. അന്വേഷണ സംഘത്തിന്റെ തുടർ നീക്കങ്ങൾക്ക് പുതിയ ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി വേണമെന്നതാണ് അന്വേഷണത്തിന്റെ മെല്ലപ്പോക്കിന് കാരണം. പുതിയ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ ഉടൻ രണ്ട് അന്വേഷണ സംഘങ്ങളുടെയും യോഗം ചേരും.

ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചന കേസിലും അന്വേഷണത്തിന് വേഗത കുറഞ്ഞു. പുതിയ മേധാവിയുടെ അനുമതി തുടർ നീക്കങ്ങൾക്ക് വേണമെന്നതാണ് അന്വേഷണത്തിന്റെ മെല്ലപ്പോക്കിന് കാരണം. നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണം മെയ് 30 നകം അവസാനിപ്പിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിലെ അന്വേഷണം നിർണായകമാണ്.

തുടന്വേഷണം തുടങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ പ്രതികളെയും സാക്ഷികളെയും ഉൾപ്പെടെ നൂറിലേറെ പേരെയാണ് രണ്ടു കേസുകളിലും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ കഴിഞ്ഞുവെന്നതും നേട്ടമാണ്. പക്ഷേ അന്വേഷണം പൂർണ്ണതയിലേക്ക് എത്തും മുൻപ് അന്വേഷണ സംഘത്തിന്റെ മേധാവിയെ മാറ്റിയത് കേസിനെ ബാധിക്കുമോ എന്നറിയാൻ കാത്തിരിക്കണം.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ കാവ്യാമാധവനെ ചോദ്യംചെയ്യാനുള്ള തീരുമാനത്തിലും പുതിയ ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി അന്വേഷണസം ഘത്തിന് വേണം. വധഗൂഢാലോചന കേസിൽ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ ഐ മാക്കിന്റെ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. പുതിയ മേധാവിയുടെ നേതൃത്വത്തിൽ രണ്ട് അന്വേഷണ സംഘങ്ങളുടെ യോഗവും ഉടൻ ചേരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...