ഇരിട്ടി : കുടുംബ വഴക്കിനിടെ ഇരട്ടസഹോരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടിക്കു സമീപം കേളകത്താണ് സംഭവം. വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷി (31)നെ കൊലപ്പെടുത്തിയെന്ന കേസില്‍ മൂത്ത സഹോദരന്‍ അഖിലേഷിനെയാണ് (31) കേളകം പോലീസ് അറസ്റ്റ് ചെയ്തത്.
കേളകത്ത് ബാവലി പുഴയുടെ കരയില്‍ കമ്പിപ്പാലത്തിനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കൊലപാതകം നടന്നത്. ഇരുവരും ഒന്നിച്ചു മദ്യപിച്ച ശേഷമാണ് വഴക്കുണ്ടായതെന്നാണ് റിപ്പോർട്ട്. വഴക്കിനിടെ അഖിലേഷ് അഭിനേഷിന്റെ കഴുത്തില്‍ തുണികൊണ്ട് കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട അഭിനേഷ് ചെട്ടിയാംപറമ്പിലായിരുന്നു താമസം.