സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന​ ; എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

പ​ട്ടാ​മ്പി: സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ. ചാ​വ​ക്കാ​ട് അ​ക​ലാ​ട് വ​ട്ട​നാ​ട്ടി​ൽ വീ​ട് അ​ന​സി​നെ​യാ​ണ് (24) അറസ്റ്റ് ചെയ്തത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആണ് സംഭവം. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ടാ​മ്പി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാണ് ഇയാളെ പി​ടി​കൂടിയ​ത്. വി​പ​ണി​യി​ൽ അ​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ്‌ പ​റ​ഞ്ഞു. ബം​ഗ​ളു​രു​വി​ൽ നി​ന്നാ​ണ് ല​ഹ​രി​വ​സ്തു എ​ത്തി​ച്ച​തെ​ന്നും ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും പ്ര​തി ഉ​ൾ​പ്പെ​ട്ട ല​ഹ​രി വി​ൽ​പ​ന ശൃം​ഖ​ല​യെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പോലീസ് അ​റി​യി​ച്ചു. 21.140 ഗ്രാം ​എം.​ഡി.​എം.​എ​ ആണ് പിടിച്ചെടുത്തത്.

ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി ആ​ർ. മ​നോ​ജ് കു​മാ​ർ, ഷൊ​ർ​ണൂ​ർ ഡി​വൈ.​എ​സ്.​പി ഹ​രി​ദാ​സ്, പ​ട്ടാ​മ്പി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​ഭാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...