മുഖത്ത് മുളക് പൊടി വിതറി ; പ്രഭാത നടത്തത്തിനിറങ്ങിയ ആള്‍ക്കുനേരെ ഗുണ്ടാ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയില്‍ പ്രഭാത നടത്തത്തിനിറങ്ങിയ ആളുടെ മുഖത്ത് മുളകുപൊടി വിതറി ഗുണ്ടാ ആക്രമണം. ഇടുക്കി ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടനെയാണ് (44) ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ചത്. രാവിലെ ആറേമുക്കാലോടെ വീടിനു സമീപത്തെ ഇടറോഡില്‍ വെച്ചാണ് സംഭവം. നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ പേരു ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചത്. കാലിനുപരുക്കേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബൈക്ക് നിര്‍ത്തിയ സംഘം തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞതോടെ ഒരാള്‍ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു. തുടര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഓമനക്കുട്ടന്‍ പറയുന്നു. ഓമനക്കുട്ടന്റെ മൊബൈല്‍ ഫോണും അക്രമികള്‍ കവര്‍ന്നു. സംഭവത്തിന് പിന്നാലെ ഓമനക്കുട്ടന്‍ പോലീസില്‍ പരാതി നല്‍കി. അക്രമികളെ മുന്‍പു കണ്ടിട്ടില്ലെന്ന് ഓമനക്കുട്ടന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...