കടുത്ത വേനൽ ചൂട് ; കബനി നദി വരണ്ടുണങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

വയനാട്: ചരിത്രപ്രസിദ്ധമായ പോരാട്ടങ്ങൾക്ക് സാക്ഷിയായ കബനി നദി വരണ്ടുണങ്ങുന്നു. കടുത്ത വേനൽ ചൂടിനെ തുടർന്ന് കബനി നദിയിലും നദീതീരത്തും വരൾച്ച രൂക്ഷമായിരിക്കുകയാണ്. കൊടും വരൾച്ചയിലും കർണാടക-കേരള അതിർത്തി ഗ്രാമങ്ങളിൽ സമൃദ്ധി ഉറപ്പാക്കിയ നദിയാണ് വറ്റി ഇല്ലാതാകുന്നത്. ഇന്ന് വരണ്ടുണങ്ങിയ കരകൾക്ക് നടുവിലൂടെയാണ് കബനി ഒഴുകുന്നത്.കിഴക്കോട്ട് ഒഴുകി ബംഗാൾ ഉൾകടലിൽ ചേരുന്ന കേരളത്തിലെ പ്രധാന നദിയാണ് കബനി.

കൊടും വേനലിന്റെ കാഠിന്യത്തിൽ കബനി നദി പലയിടത്തും വറ്റിവരണ്ട് തറ വിണ്ടുകീറിയിരിക്കുകയാണ്. തീരവാസികൾക്ക് കുടിവെള്ളം പോലും ലഭ്യമാകുന്നില്ല. കേരള കർണാടക അതിർത്തിയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദിയാണ് കബനി. കേരളത്തിലെ കർഷകന്റെ കൺമുന്നിലൂടെ ഒഴുകിപ്പോകുന്ന ജലം കർണാടകയിലെ ബീച്ചനഹള്ളി ഡാമിലാണ് സംഭരിക്കുന്നത്. കേരളത്തിൽ നദി വരണ്ടുണങ്ങുമ്പോൾ അവശേഷിക്കുന്ന ജലം കർണാടകയിൽ സംരക്ഷിക്കുന്നു. കടമാൻതോട് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിവരണ്ടുണങ്ങുന്ന കബനിയെ രക്ഷിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...