ബുക്ക് ചെയ്തയാള്‍ക്ക് ഓണസദ്യ നല്‍കിയില്ല ; റെസ്റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബുക്ക് ചെയ്തയാള്‍ക്ക് ഓണസദ്യ എത്തിച്ചു നല്‍കാത്തതിന് റെസ്റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറം വിധി. വൈറ്റിലയിലെ റസ്റ്റോറന്റിനാണ് ഡിബി ബിനുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഉപഭോക്തൃ ഫോറം പിഴ വിധിച്ചത്. ബിന്ദ്യ വി സുതനാണ് ബുക്ക് ചെയ്തിട്ടും ഓണസദ്യ നല്‍കിയില്ലെന്ന് ആരോപിച്ച് പരാതി നല്‍കിയത്. സേവനം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് റെസ്റ്റോറന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കണ്‍സ്യൂമര്‍ ഫോറം വിലയിരുത്തി. കൂടാതെ സദ്യയ്ക്കായി ഈടാക്കിയ 1295 രൂപ മടക്കി നല്കുന്നതിനൊപ്പം നഷ്ടപരിഹാരവും കോടതിച്ചെലവായി അയ്യായിരം രൂപയും നല്‍കണമെന്ന് ഫോറം ഉത്തരവിട്ടു.

2021 ഓഗസ്റ്റ് 21ന് ഫല്‍റ്റില്‍ സദ്യ എത്തിക്കുമെന്നായിരുന്നു റസ്റ്റോറന്റിന്റെ വാഗ്ദാനം. അഞ്ചു പേര്‍ക്കുള്ള ഓണസദ്യ ബുക്ക് ചെയ്തിരുന്നെന്നും മുഴുവന്‍ തുകയായ 1295 രൂപ മുന്‍കൂര്‍ നല്‍കിയിരുന്നു. എന്നാല്‍ സമയത്ത് സദ്യ എത്തിച്ചില്ല. ഇതിന് ഒഴിവുകഴിവുകള്‍ പറയുകയും പണം മടക്കിത്തരാമെന്ന് അറിയിക്കുകയുമാണ് റെസ്റ്റോറന്റ് ചെയ്തത്. തനിക്കു നേരിടേണ്ട വന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരം വേണമെന്നാണ് പരാതിക്കാരി ആവശ്യപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...