ഭാര്യയെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

വടകര : തിരുവള്ളൂര്‍ കുനിവയലില്‍ മറവിരോഗം മൂലം ബുദ്ധിമുട്ടുന്ന ഭാര്യയെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഇതേ പഞ്ചായത്തിലെ കാഞ്ഞിരാട്ട് തറയില്‍ ഒന്നര മാസം മുന്‍പാണ് സമാന സംഭവം ഉണ്ടായത്. അന്ന് കാന്‍സര്‍ ബാധിതയായ ഭാര്യയെ കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നു. ഇവിടെ മറവിരോഗം മൂലം ബുദ്ധിമുട്ടുന്ന ഭാര്യയെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചതായാണ് കരുതുന്നത്.

രാത്രി ഏഴരയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മകന്‍ കാര്‍ത്തികേയനും ഭാര്യയും പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ദാരുണമായ സംഭവം ഞെട്ടലോടെ കാണുന്നത്.ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം പുറത്തു പോയതായിരുന്നു ഇരുവരും. ഏഴു മാസം മുന്‍പാണ് കാര്‍ത്തികേയന്‍ വിവാഹിതനായത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

കൃഷ്ണനെക്കുറിച്ചും നാരായണിയെക്കുറിച്ചും നാട്ടുകാര്‍ക്ക് നല്ലതേ പറയാനുള്ളൂ. ഒത്തൊരുമയോടെ കഴിയുന്ന കുടുംബമാണ് ഇവരുടേത്. കര്‍ഷക തൊഴിലാളിയായ കൃഷ്ണന്‍ കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്.കുറച്ചു കാലമായി ജോലിക്കു പോകാറില്ല. മറവി രോഗം ബാധിച്ചതിനു ശേഷം നാരായണി വീട്ടില്‍ തന്നെയായിരുന്നു. ഭാര്യയുടെ മറവി രോഗം കൃഷ്ണനെ അലട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.ഇവരുടെ രണ്ടു പെണ്‍മക്കളും ഭര്‍തൃവീടുകളിലാണ് കഴിയുന്നത്. മൂത്ത മകള്‍ കലയുടെ വീട് കൃഷ്ണന്റെ വീട്ടില്‍നിന്നു അര കിലോമീറ്റര്‍ ദൂരത്താണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....