ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ ജീവനൊടുക്കി. അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തുപറമ്പില്‍ സുനില്‍ കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൗണ്‍സിലിങ് അടക്കമുള്ളവ പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയ ദമ്പതികളാണ് ദിവസങ്ങള്‍ക്കകം മരിച്ചത്.

ഞായറാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് ദാരുണ സംഭവം ആദ്യം കണ്ടത്. വാതില്‍ അടഞ്ഞു കിടക്കുന്നത് കണ്ട് തുറന്ന മകന്‍ കണ്ടത് പിതാവ് തൂങ്ങി നില്‍ക്കുന്നതും മാതാവ് ബോധ രഹിതയായി വീണു കിടക്കുന്നതുമാണ്. മകന്‍റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ സംഭവം അറിഞ്ഞത്.

തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ രണ്ടു പേരെയും ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നാട്ടുകാര്‍ എത്തുമ്പോള്‍ രണ്ടു പേര്‍ക്കും ജീവനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഇരുവരും തമ്മില്‍ മുമ്പ് കുടുംബ പ്രശ്‌നങ്ങള്‍ നില നിന്നിരുന്നു. എന്നാല്‍ ഇതെല്ലാം കൗണ്‍സിലിങ്ങിലൂടെ പരിഹരിച്ച്‌ സമാധാനപരമായി കുടുംബ ജീവിതം തുടരുകയായിരുന്നു. വീട്ടില്‍ എന്ത് സംഭവിച്ചു എന്നോ ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. സുനില്‍ തടിപ്പണിക്കാരനും ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്.

മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. മകള്‍ അക്ഷര സുനില്‍ (ബ്യൂട്ടിഷ്യന്‍), മകന്‍ ദേവാനന്ദ് സുനില്‍ (എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി). അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഭിഭാഷകർക്കുൾപ്പെടെ സോഷ്യൽമീഡിയ ഉപയോഗത്തിന് നിയന്ത്രണം ; മാർഗനിർദേശവുമായി ബിസിഐ

0
ന്യൂഡൽഹി : അഭിഭാഷകർ, നിയമവിദ്യാർഥികൾ, നിയമ ഇന്റേണുകൾ, നിയമ അധ്യാപകർ, നിയമ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സർക്കാരിന്‍റെ പരാജയമാണെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്രകൃതി അല്ലെന്നും യുഡിഎഫ് സർക്കാരിന്‍റെ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപയും ഗ്രാമിന് 70...

കേരളമെങ്ങും പ്രിയദര്‍ശിനി തരംഗം : അവധിയെടുത്ത് നാട് ചുറ്റാനിറങ്ങി സ്ത്രീകള്‍

0
പത്തനംതിട്ട :സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ പ്രിയദര്‍ശിനി പദ്ധതി സ്ത്രീകള്‍ ഏറ്റെടുത്തതോടെ...