കളര്‍ഫുള്ളാക്കേണ്ട ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ളയും നീലയും മാത്രം , നിയമം ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കും പണികിട്ടും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളര്‍ഫുള്ളാക്കേണ്ട ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ളയും നീലയും മാത്രം. നിയമം ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കും പണികിട്ടും. വടക്കഞ്ചേരി അപകടകാരണങ്ങള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിന്‍റെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ കര്‍ശന നടപടികള്‍ക്ക് സംസ്ഥാന ട്രാന്‍പോര്‍ട്ട് കമ്മീഷണറുടെ തീരുമാനം. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം.

ജനുവരി ഒന്നുമുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കും. നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍ പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയില്‍ നിരത്തിലിറക്കും. ഇതിന് തടയിടാന്‍ ബസുകളുടെ ഫിറ്റ്‌സന് റദ്ദാക്കും. ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്ന് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത് പറഞ്ഞു.

ഓരോ ബസുകളുടെയും നിരീക്ഷണ ചുമതല ഓരോ എംവിഡി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ഈ ബസുകള്‍ നിയനം ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി സ്വീകരിക്കും. ബസുകള്‍ പലനിറത്തില്‍ പെയിന്റ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തും. ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയും നീല വരയും എന്നത് കര്‍ശനമാക്കും. വിദ്യാലായങ്ങളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ മൂന്നു ദിവസം മുമ്പ് അധികൃതരെ വിവരമറിയിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...